സ്വരാജ് പാര്‍ട്ടി തലപ്പത്തേക്ക്, കൂടുതല്‍ പരിഗണന നല്‍കിയേക്കും

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 5 മെയ് 2021 (11:29 IST)

തൃപ്പൂണിത്തുറയില്‍ തോറ്റെങ്കിലും എം.സ്വരാജിന് കൂടുതല്‍ പരിഗണന നല്‍കാന്‍ സിപിഎം. പാര്‍ട്ടി നേതൃപദവിയിലേക്ക് സ്വരാജിനെ കൊണ്ടുവരും. കളമശേരിയില്‍ നിന്നു ജയിച്ച് മന്ത്രിയാകാന്‍ പോകുന്ന പി.രാജീവിന്റെ വിടവ് നികത്താന്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വരാജിനു പാര്‍ട്ടി നിര്‍ദേശം നല്‍കും. മാധ്യമങ്ങളില്‍ സിപിഎം മുഖമായി സ്വരാജ് തുടരും. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബാബു ജയിച്ചത് ബിജെപി വോട്ട് വാങ്ങിയാണെന്നാണ് സിപിഎം വിലയിരുത്തല്‍. തൃപ്പൂണിത്തുറയിലെ തോല്‍വിയെ കുറിച്ച് പാര്‍ട്ടി കൂടുതല്‍ പഠിക്കും. സ്വരാജ് ഉറപ്പായും ജയിക്കുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. സ്വരാജിനെ അട്ടിമറിക്കാന്‍ വോട്ട് കച്ചവടം നടന്നെന്ന ബലമായ സംശയം സിപിഎമ്മിനുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സ്വരാജിനെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് ശക്തമായ തലമുറമാറ്റ സൂചന നല്‍കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :