എം ശിവശങ്കർ ജയിൽ മോചിതനാകും: ഡോളർ കടത്ത് കേസിലും ജാമ്യം

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 3 ഫെബ്രുവരി 2021 (12:40 IST)
കൊച്ചി: ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് കോടതി. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റ വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ബോണ്ട്, രണ്ടുപേരുടെ ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും, കള്ളപ്പണം വെളുപ്പിച്ചു എന്ന ഇഡി കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ശിവശങ്കറിന് ജയിൽ മോചിതനാകും.

98 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ മോചിതനാകുന്നത്. കേസിൽ തനിയ്ക്കെതിരെ തെളിവുകൾ ഒന്നും ഹാജരാക്കാൻ സാധിച്ചിട്ടില്ല എന്നും, കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികൾ മാത്രമാണ് തനിയ്ക്കെതിരെ ഉള്ളത് എന്നും ജാമ്യാപേക്ഷയിൽ ശിവശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ ശിവശങ്കർ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്നും, ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു കസ്റ്റംസിന്റെ മറുവാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :