പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു; കർഷക സമരം പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്ര സർക്കാർ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (10:23 IST)
ഡൽഹി: കർഷക സമരം പാർലമെന്റിൽ ചർച്ച ചെയ്യണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ 15 മണിക്കൂർ കർഷക സമരം ചർച്ച ചെയ്യാം എന്നാണ് വ്യക്തമാക്കിയിരിയ്ക്കുന്നത്. പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ്
ജോഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിനായി രണ്ട് ദിവസത്തെ ചോദ്യോത്തര വേള ഒഴിവാക്കി. കർഷക സമരം അഞ്ച് മണികൂറെങ്കിലും സഭയിൽ ചർച്ച ചെയ്യണം എന്നായിരുന്നു 16 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ആവശ്യപ്പെട്ടത്. എന്നാൽ 15 മണിക്കൂർ ചർച്ചയാകാം എന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷ പ്രതിഷേധം അവസാനിച്ചു. അതിനിടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടർന്ന് ആം ആദ്മി പാർട്ടി എംപിമാരെ ഒരു ദിവസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :