പത്തനംതിട്ട|
Rijisha M.|
Last Modified ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (12:39 IST)
അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി. അണക്കെട്ടുകളിലെ അധിക ജലം മാത്രമാണ് ഒഴുക്കിവിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്‌ചവന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പവര്‍ഹൗസുകളിലെ കേടുപാടുകളാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം അല്ലാതെ വെള്ളമില്ലാത്തതല്ല. നിലവില്‍ ഇടുക്കി ഡാമില്‍ ഉണ്ടായിരുന്ന വെള്ളം അതിൽ തന്നെയുണ്ട്. വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരും. ചില നിയന്ത്രണങ്ങളൊക്കെ അപ്പോൾ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
നൂറ്റാണ്ടുകൾ കൂടുമ്പോൾ പ്രളയം വരുമെന്നും അതിൽ കുറേപ്പേർ ജീവിക്കും, കുറേപ്പേർ മരിക്കും,
പ്രതിപക്ഷം പറയുന്നതുപോലെ പ്രളയം മനുഷ്യ സൃഷ്ടിയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും
കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.