ആലപ്പുഴ|
Last Updated:
തിങ്കള്‍, 23 ഫെബ്രുവരി 2015 (14:35 IST)
വിഎസിനെതിരായ പാര്‍ട്ടി നിലപാടില്‍ നിന്നും പിന്നോട്ടില്ല എന്ന വ്യക്തമായ സൂചന നല്‍കിക്കൊണ്ട് പുതിയ സംസ്ഥാന കമ്മിറ്റിയിക്കുള്ള പാനലില്‍ നിന്നും വി എസിനെ ഒഴിവാക്കി. ഇന്ന് പുലര്‍ച്ചെ സംസ്ഥാന സമ്മേളന സ്ഥലത്ത് ചേര്‍ന്ന നിലവിലെ സംസ്ഥാന സമിതിയാണ് പുതിയ പാനല്‍ തയാറാക്കിയത്.
88 അംഗങ്ങളുള്ള പാലില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്.
80 വയസിനുമുകളില്‍ പ്രായമുള്ളവരെ പാനലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാനലില്‍ 15 പുതുമുഖങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വി ശിവന്‍കുട്ടി, എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, പി മോഹനന്‍, വി.എന്‍ വാസവന്‍, എം സ്വരാജ്, സുസന്‍ കോടി(കൊല്ലം), കൊല്ലയില്‍ സുദേവന്‍, പി നന്ദകുമാര്‍, കെ സജീവന്‍, കെ പി ഉദയഭാനു, സജി ചെറിയാന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എസ്എഫ് ഐ പ്രസിഡന്റ് ശിവദാസന്‍ തുടങ്ങിയവരാണ് പുതുമുഖങ്ങള്‍. ഉപരികമ്മിറ്റി അംഗമെന്ന നിലയില്‍ എം എ ബേബിയേയും പാനലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ സംസ്ഥാന സമിതി പാനല്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു അംഗീകാരം നേടിയ ശേഷം പുതിയ സംസ്ഥാനകമ്മിറ്റി ചേര്‍ന്നാണ് സംസ്ഥാസെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് നടക്കുക. വി എസിനെ സംസ്ഥാന സമിതിയില്‍ നിലനിര്‍ത്തണമെന്ന് കേന്ദ്ര തേതൃത്വം നിര്‍ദ്ദേശം വെച്ചിരുന്നു. ഇത് മറികടന്നാണ് പുതിയ തീരുമാനം.
സംസ്ഥാന സമ്മേളനത്തില്‍
നിന്നും ഇറങ്ങി പോയ വി എസിനെ സംസ്ഥാസമിതിയില്‍ നിന്നും
ഒഴിവാക്കുമെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം .
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.