1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lss uss exam result

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Education
ഫെബ്രുവരിയില്‍ നടന്ന എല്‍.എസ്.എസ്/യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82,424 വിദ്യാര്‍ഥികള്‍ യുഎസ്എസ്. പരീക്ഷ എഴുതിയതില്‍ 8892 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതായി. 98,785 വിദ്യാര്‍ഥികള്‍ എല്‍എസ്എസ് പരീക്ഷ എഴുതിയതില്‍ 27,190 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.
 
കഴിഞ്ഞവര്‍ഷത്തേക്കാള്‍ 13,961 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം അധികമായി എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടി. യുഎസ്എസ് പരീക്ഷയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 428 പേര്‍ അധികമായി സ്‌കോളര്‍ഷിപ്പ് അര്‍ഹയ നേടി. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ http://keralapareekshabhavan.in വെബ്സൈറ്റില്‍ ലഭ്യമാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ജലീൽ അങ്ങോട്ട് വിളിച്ചെങ്കിൽ പ്രോട്ടോക്കോൾ ലംഘനം