അനുബന്ധ വാര്‍ത്തകള്‍
- മഴയെ തുടര്‍ന്ന് ഇന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍
- അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ജീവന് രക്ഷാ മരുന്ന് ജര്‍മ്മനിയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു
- കനത്ത മഴ: വയനാട്,തൃശൂർ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
- സ്വർണ്ണക്കടത്ത്: അരക്കോടിയുടെ സ്വർണ്ണം പിടിച്ചു
- കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ന്യൂനമര്‍ദ്ദ പാത്തിക്കൊപ്പം ചക്രവാതചുഴിയും; സംസ്ഥാനത്തെ തോരാപ്പെയ്ത്തിനു കാരണം ! അഞ്ചിടത്ത് റെഡ് അലര്‍ട്ട്
അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ മധ്യ പ്രദേശിന് മുകളില്‍ ചക്രവാതചുഴി നിലനില്ക്കുന്നു. ഇവയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു വരെ സാധ്യതയുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിട്ടു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.