അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ 17 വരെ വ്യാപകമായ മഴയ്‌ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2021 (14:13 IST)
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ അറബികടലില്‍ ലക്ഷദ്വീപ് തീരത്തിനു സമീപവും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലുമാണ് ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.

അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ആന്ധ്രാ പ്രദേശ് - ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. കേരളത്തിൽ ഒക്‌ടോബർ 17 വരെ ഇതിനെ തുടർന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :