ഫേ‌സ്‌ബുക്ക് പ്രണയം: പത്തനംതിട്ടയിലെ കാമുകിയെ തേടി തമിഴ്‌നാട്ടിൽ നിന്നും കാമുകനെത്തി; കൈയ്യോടെ പൊക്കി നാട്ടുകാർ

കാമുകൻ തിരുപ്പൂരിൽ തുണിമിൽ ഫാക്ടറി ജീവനക്കാരനുമാണ്.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 30 ജനുവരി 2020 (11:06 IST)
17 വയസ്സുകാരിയെ തേടി തമിഴ്നാട്ടിൽ നിന്നും കാമുകനെത്തി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ഇവർ പ്രണയത്തിലായത്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കരിമ്പിൻതോട് വനപാതയോരത്ത് സംശയകരമായി കണ്ട ഇവരെ നാട്ടുകാർ പൊക്കി.

വെച്ചൂർ സ്വദേശിനിയാണ് പെൺകുട്ടി. തിരുപ്പൂരിൽ തുണിമിൽ ഫാക്ടറി ജീവനക്കാരനുമാണ്. പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകൻ എരുമേലിയിൽ എത്തിയത്. കരിമ്പിൻതോട് വന‌പാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടപ്പോൾ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു‌പോയി. മുന്നറിയിപ്പ് നൽകി യുവാവിനെ നാട്ടിലേക്ക് തിരികെ അയച്ചതായി എരുമേലി പൊലീസ് ഇൻസ്‌പെക്ടർ ആർ മധു അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :