വീണ്ടും അടിച്ചു മോനെ; ക്ഷേത്ര ജീവനക്കാരന് 5 കോടിയുടെ ബമ്പർ

40 ലക്ഷം രൂപയും 50 പവനും ലോട്ടറിയടിച്ചതിനു പിന്നാലെ അജിതനെ തേടി അഞ്ച് കോടിയുടെ ബമ്പർ സമ്മാനവും.

Last Modified വെള്ളി, 26 ജൂലൈ 2019 (08:49 IST)
40 ലക്ഷം രൂപയും 50 പവനും ലോട്ടറിയടിച്ചതിനു പിന്നാലെ അജിതനെ തേടി അഞ്ച് കോടിയുടെ ബമ്പർ സമ്മാനവും. പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരൻ പിഎം അജിതനെ തേടിയാണ് ഒൻപത് വർഷത്തിനു ശേഷം വീണ്ടും കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമെത്തുന്നത്. തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി ഏജൻസിയുടെ കീഴിലെ ഏജന്റായ മുയ്യം സ്വദേശി പവിത്രതിൽ നിന്ന് വാങ്ങിയ ബമ്പർ ടിക്കറ്റിനാണ് സമ്മാനം.

ലോട്ടറി ഫലം വന്നപ്പോൾ തന്നെ അടുത്ത സുഹൃത്തുക്കളോട് സമ്മാന വിവരം പറഞ്ഞെങ്കിലും പലരും വിശ്വസിച്ചില്ല. ഇന്നലെ വിവരം ഔദ്യോഗികമായി ലഭിച്ച ശേഷമാണ് മറ്റുള്ളവരോട് കാര്യം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :