ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

Rahul gandhi- Priyanka gandhi
അഭിറാം മനോഹർ| Last Modified ശനി, 23 നവം‌ബര്‍ 2024 (15:17 IST)
Rahul gandhi- Priyanka gandhi
കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്നും 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. 2024ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ സഹോദരന്‍ കൂടിയായ രാഹുല്‍ ഗാന്ധി സ്ഥാപിച്ച ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷമാണിത്.

വലിയ തിരെഞ്ഞെടുപ്പുകളുടെ ചരിത്രമൊന്നും ഇല്ലാതിരുന്ന വയനാട് ദേശീയ രാഷ്ട്രീയത്തില്‍ പോലും ചര്‍ച്ചയാക്കപ്പെടുന്നത് 2019ല്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെയാണ്. 2024ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ അമേഠിയിലും വിജയിച്ചതോടെയാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞത്. മണ്ഡലത്തില്‍ പകരക്കാരിയായാണ് പ്രിയങ്കാ ഗാന്ധി എത്തിയത്. ഇതിന് മുന്‍പും ഇന്ത്യയില്‍ എവിടെ നിന്നും മത്സരിക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടും പാര്‍ലമെന്ററി രാഷ്ട്രീയത്തിനോട് മുഖം തിരിഞ്ഞുനില്‍ക്കുകയായിരുന്നു പ്രിയങ്ക.


ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ കന്നിയങ്കത്തില്‍ 5 ലക്ഷം വോട്ടിന് വിജയിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിചിരുന്നത്. വോട്ടിംഗ് ദിനത്തില്‍ ആളുകള്‍ കുറഞ്ഞിട്ട് പോലും നാല് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള പ്രിയങ്കാ ഗാന്ധിയുടെ വിജയം. 2019ല്‍ വയനാട്ടില്‍ ആദ്യമായി മത്സരിക്കുമ്പോള്‍ 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. 2024ല്‍ ഇത് 3.64 ലക്ഷമായി കുറഞ്ഞിരുന്നു. രാഹുലിന്റെ ചരിത്ര ഭൂരിപക്ഷം മറികടക്കാമായിരുന്നെങ്കിലും കുറഞ്ഞ പോളിംഗ് നിരക്കാണ് പ്രിയങ്കയ്ക്ക് തിരിച്ചടിയായത്. ഇതോടെ വയനാടിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷത്തില്‍ പ്രിയങ്കാ ഗാന്ധിക്ക് തൃപ്തിപ്പെടേണ്ടിവന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :