കോട്ടയത്തെ മരപ്പണിക്കാരന് 70 ലക്ഷത്തിന്റെ അക്ഷയ ലോട്ടറി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (20:20 IST)
കോട്ടയം: രണ്ട് ദിവസം മുമ്പ് നടന്ന സംസ്ഥാന ലോട്ടറിയുടെ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുകയായ എഴുപതു ലക്ഷം രൂപ മരപ്പണിക്കാരനു ലഭിച്ചു. കോട്ടയം പാത്താമുട്ടം സ്വദേശി ജയ്‌മോനാണ് അഢ 248225 നമ്പര്‍ ടിക്കറ്റിലൂടെ ഒന്നാം സമ്മാനം ലഭിച്ചത്.

നെല്ലിക്കല്‍ കവലയില്‍ സുഹൃത്തായ ബിനുവിന്റെ ഹോട്ടലില്‍ ചായ കുടിച്ചശേഷം പതിവ് പോലെ ലോട്ടറിയുമെടുക്കും. ചൊവാഴ്ചയും ചായകുടിക്കാന്‍ എത്തിയപ്പോള്‍ രണ്ട് ടിക്കറ്റുകള്‍ വാങ്ങി അതിലൊന്നിനാണ് ഒന്നാം സമ്മാനം കിട്ടിയത്. രണ്ടാമത്തെ ടിക്കറ്റിനു എണ്ണായിരം രൂപയും സമ്മാനം ലഭിച്ചു.

ബാങ്കില്‍ നിന്ന് വായ്പയെടുത്ത് നിര്‍മ്മിച്ച ചെറിയ വീട്ടില്‍ ഭാര്യ, രണ്ട് മക്കള്‍ എന്നിവര്‍ക്കൊപ്പമാണ് ജയ്‌മോന്‍ താമസിക്കുന്നത്. നല്ലൊരു വീട് വയ്ക്കണം എന്നാണ് ജയ്‌മോന്റെ നിലവിലെ ആഗ്രഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :