ആലപ്പുഴ|
VISHNU N L|
Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (15:01 IST)
പതിവില്‍ കവിഞ്ഞ ചൂട് ഒരോ ദിവസവും അനുഭവപ്പെടുന്നത് സംസ്ഥാനത്തെ തീരങ്ങളിലുള്ള മത്സ്യ ബന്ധനത്തെ കാര്യമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വേനല്‍കാലമായതോടെ രൂക്ഷമായ മത്സ്യക്ഷാമമാണ് സംസ്ഥാനത്തെ തീരങ്ങളില്‍ അനുഭവപ്പെടുന്നത്. താപം വര്‍ധിച്ചതോടെ മത്സ്യങ്ങള്‍ ജലോപരി ഭാഗത്തേക്ക് വരുന്നില്ലെന്നാണ് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. മത്സ്യം ചെളിയിലേക്ക് പൂണ്ടിരിക്കുകയാണ്. യന്ത്രവല്‍ക്കൃത ബോട്ടുകളുടെ അമിതമായ മത്സ്യബന്ധനവും ക്ഷാമം ഇത്രയും രൂക്ഷമാകാന്‍ കാരണമായതായി തൊഴിലാളികള്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ മത്സ്യബന്ധനത്തിനിടെ ഉപേക്ഷിച്ചിരുന്ന വിപണിയില്‍ തീര്‍ത്തും ഡിമാന്‍ഡില്ലാതിരുന്ന തക്കാളി ചെമ്മീനാണ് (ഡീച്ചി ചെമ്മീന്‍) ഇപ്പോള്‍ കുറച്ചെങ്കിലും ലഭിക്കുന്നത്. ഇതിനാകട്ടെ വില കുതിച്ചുയരുകയാണ്. എന്നാല്‍ ഇവ ആഴക്കടലില്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്. ഇത് മത്സ്യബന്ധനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതേസമയം ക്ഷാമം മൂലം കപ്പല്‍ ചാലുകള്‍ കടന്നാണ് ഇപ്പോള്‍ മത്സ്യബന്ധനം നടത്തുന്നത്. കൂടാതെ ലഭിക്കുന്ന മത്സ്യങ്ങള്‍ക്ക് വില വല്ലാതെ കൂടുകയുമാണ്. കുറഞ്ഞ തോതില്‍ ലഭ്യതയുളള മത്തിക്ക് കിലോയ്‌ക്ക് 100 രൂപയും അയലയ്‌ക്ക് 150മുതല്‍ 200 രൂപ വരെയുമാണ് വില.
മത്സ്യബന്ധനത്തിന് ചെലവും വര്‍ധിച്ചു. വല, എഞ്ചിന്‍, മണ്ണെണ്ണ തുടങ്ങിയവയുടെ വില കൂടി. തമിഴ്‌നാട് അതിര്‍ത്തിയില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അവിടെ പോയുള്ള മത്സ്യബന്ധനവും മുടങ്ങിയതായി മത്സ്യമേഖലയിലുള്ളവര്‍ പറയുന്നു. ഇനിന്‍ കേരളത്തില്‍ മത്സ്യ ലഭ്യത ഉണ്ടാകണമെങ്കില്‍ മണ്‍സൂണ്‍ ആരംഭിക്കണം. പക്ഷേ അപ്പോഴേക്കും ട്രോളിംഗ് നിരോധനവും വരും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.