ഹോം വോട്ടിങ് പൂര്‍ത്തിയായി; തൃശൂര്‍ മണ്ഡലത്തില്‍ 95.08 ശതമാനം പോളിങ്

സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 25 ഏപ്രില്‍ 2024 (13:03 IST)
തൃശൂരില്‍ പൊതു തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്സന്റീ വോട്ടര്‍മാര്‍ക്കായുള്ള ഹോം വോട്ടിങ് ജില്ലയില്‍ പൂര്‍ത്തിയായി. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മാത്രം ഹോം വോട്ടിങില്‍ 95.08 ശതമാനം പോളിങാണ് നടന്നത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന 3000 പേര്‍, 85 വയസ്സിനു മുകളിലുള്ള 6335 പേരുള്‍പ്പെടെ 9335 പേരാണ് ഹോം വോട്ടിങ്ങിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 8876 പേര്‍ വോട്ട് ചെയ്തു.

സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, പോലീസ്, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍ ഉള്‍പ്പെടെ വീടുകള്‍ സന്ദര്‍ശിച്ചാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :