നാളെ വോട്ടെടുപ്പ് നടക്കുന്നത് 13 സംസ്ഥാനങ്ങളില്‍; മത്സരരംഗത്ത് 1210 സ്ഥാനാര്‍ത്ഥികള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (09:03 IST)
നാളെ വോട്ടെടുപ്പ് നടക്കുന്നത് 13 സംസ്ഥാനങ്ങളിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണ് നാളെ നടക്കുന്നത്. മത്സരരംഗത്ത് 1210 സ്ഥാനാര്‍ത്ഥികളാണുള്ളത്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ശോഭാ കരന്തലജെ, ഗജേന്ദ്രസിങ് ഷെഖാവത്ത്, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എന്നിവരും നാളെ ജനവിധി തേടും.

കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. കര്‍ണാടക 14, രാജസ്ഥാന്‍ 13, മഹാരാഷ്ട്ര എട്ട്, ഉത്തര്‍പ്രദേശ് എട്ട്, മധ്യപ്രദേശ് ആറ്, ആസാം അഞ്ച്, ബിഹാര്‍ അഞ്ച്, ബംഗാള്‍ മൂന്ന്, ഛത്തീസ്ഗഡ് മൂന്ന്, മണിപ്പൂര്‍ ഒന്ന്, ത്രിപുര ഒന്ന്, ജമ്മുകശ്മീര്‍ ഒന്ന് എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :