ലോകസഭ തിരഞ്ഞെടുപ്പ്: രണ്ടുദിവസത്തെ പ്രചരണത്തിന് നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടിലെത്തും

Modiji Kerala
Modiji Kerala
സിആര്‍ രവിചന്ദ്രന്‍| Last Updated: ചൊവ്വ, 9 ഏപ്രില്‍ 2024 (10:57 IST)
രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടിലെത്തും. ഇന്ന് വൈകുന്നേരം 6 മണിയോടെ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദി നഗരത്തില്‍ റോഡ് ഷോ നടത്തും. ചെന്നൈയിലെ 3 സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും. നാളെ വെല്ലൂര്‍, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മോദി പങ്കെടുക്കും. ഈ വര്‍ഷം ഏഴാമത്തെ തവണയാണ് നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തുന്നത്.

അതേസമയം കോണ്‍ഗ്രസിന്റെ പ്രകടനപത്രികക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും കോണ്‍ഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണുള്ളതെന്ന നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യ സഖ്യം സനാതനധര്‍മ്മത്തെ തകര്‍ക്കാനാണ് നോക്കുന്നതെന്നും മുസ്ലിംലീഗിന്റെ താല്പര്യങ്ങള്‍ എങ്ങനെയാണ് പ്രകടനപത്രിയില്‍ കടന്നുകൂടിയതെന്നും ന്യൂനപക്ഷ പ്രീണനമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതും നരേന്ദ്രമോദി ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :