കോവിഡ് ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐടി കമ്പനികള്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 21 ഒക്‌ടോബര്‍ 2020 (12:02 IST)
കോവിഡ് ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐ. ടി കമ്പനികള്‍. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് കമ്പനികള്‍ വികസനത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ കമ്പനികള്‍ വന്നതോടെ മുന്നൂറിലധികം പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. നൂറു ദിവസത്തിനുള്ളില്‍ ടെക്‌നോപാര്‍ക്കില്‍ 500 ഉം ഇന്‍ഫോപാര്‍ക്കില്‍ ആയിരവും സൈബര്‍പാര്‍ക്കില്‍ 125ഉം പുതിയ തൊഴിലവസരങ്ങള്‍ സൃഷടിക്കപ്പെടുമെന്നാണ് കരുതുന്നത്.

ടെക്നോസിറ്റിയിലെ ഐ. ടി കെട്ടിട സമുച്ചയം, ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിലെ ടോറസ് ഗ്രൂപ്പിന്റെ ഐ. ടി കെട്ടിടം, ടെക്നോസിറ്റിയിലും ടെക്നോപാര്‍ക്ക് ഒന്നാം ഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് കാര്‍ണിവല്‍, ലുലു കമ്പനികളുടെ പദ്ധതികള്‍ എന്നിവയാണ് ഐ. ടി മേഖലയില്‍ കേരളത്തിലെ പ്രധാനപ്പെട്ട പുതിയ പദ്ധതികള്‍.

ടെക്നോപാര്‍ക്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വിന്‍വിഷ് എന്ന കമ്പനി ഒരു ഏക്കറില്‍ ഐ. ടി കാമ്പസ് നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നൂറു കോടി രൂപയുടെ പദ്ധതിയാണിത്. കൂടുതല്‍ കമ്പനികള്‍ കേരളത്തിലേക്ക് വരുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :