ജൂണ്‍ 16 ന് ശേഷം സമ്പൂര്‍ണ ലോക്ക്ഡൗണില്‍ മാറ്റം; ടി.പി.ആര്‍ അടിസ്ഥാനത്തില്‍ ഇളവുകളും നിയന്ത്രണങ്ങളും

രേണുക വേണു| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (18:20 IST)

സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഇളവുകളും നിയന്ത്രണങ്ങളുമെന്ന് മുഖ്യമന്ത്രി സൂചന നല്‍കി. ടി.പി.ആര്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. കുറവുള്ള പഞ്ചായത്തുകളില്‍ ഇളവ് നല്‍കും. കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയിലും നിയന്ത്രണം വാര്‍ഡ് അടിസ്ഥാനത്തില്‍ ആയിരിക്കും. പൊതുഗതാഗത സംവിധാനം ഭാഗികമായി ആരംഭിക്കും. നേരത്തെ, കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനഃരാരംഭിച്ചിരുന്നു. നിയന്ത്രണങ്ങളും ഇളവുകളും ജൂണ്‍ 16 ന് ശേഷം എങ്ങനെ ആയിരിക്കുമെന്ന് സര്‍ക്കാര്‍ നാളെ വ്യക്തമാക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :