സമ്പൂര്‍ണ ലോക്ക്ഡൗണില്‍ മാറ്റം; ഇനി പ്രാദേശിക നിയന്ത്രണങ്ങളിലേക്ക്

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (16:53 IST)

ജൂണ്‍ 16 മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രീതികളില്‍ മാറ്റം വരുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം വരും. രോഗവ്യാപന തീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങളായിരിക്കും ഇനി ഏര്‍പ്പെടുത്തുക. എന്തൊക്കെ തരത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ നാളെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തുടരണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിതീവ്ര രോഗവ്യാപനത്തിനു കാരണമായ ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കേരളത്തിലുണ്ട്. അതുകൊണ്ട് ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനം പോകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :