പത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചു; സമര്‍പ്പിച്ചത് ഒന്നരലക്ഷത്തോളം പത്രികകള്‍

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (16:19 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്കായി ഒന്നരലക്ഷത്തോളം പത്രികകളാണ് സമര്‍പ്പിച്ചത്.

പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ശനിയാഴ്ചയാണ്. അവസാനദിവസമായ ഇന്ന് രാവിലെ 11 മണി മുതല്‍ മൂന്നുമണി വരെയുള്ള സമയത്തിനിടെ പത്രിക സമര്‍പ്പണത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നെങ്കിലും അവസാനദിവസമായ ഇന്നാണ് പത്രികാസമര്‍പ്പണത്തിന് മിക്കവരും തെരഞ്ഞെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :