അനുബന്ധ വാര്‍ത്തകള്‍
- Bank Holiday: നാളെ ബാങ്ക് അവധി
- സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; നാഷണല്‍ ഹെല്‍ത്ത് മിഷന് സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം
- കൊലയ്ക്കു പിന്നില്‍ ലഹരിയോ? പൊലീസിനു സൂചനകള്‍ ലഭിച്ചു, ചുറ്റിക കൊണ്ട് ഒന്നിലേറെ തവണ അടിച്ചു !
- സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ കുറയും; കാരണം ഇതാണ്
- By Election Result 2025: കാറ്റ് ഇടത്തോട്ട് തന്നെ; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം, കോണ്‍ഗ്രസ് സീറ്റും പിടിച്ചെടുത്തു
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റും നേടാതെ ബിജെപി
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 28 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. 12 വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു. അതേസമയം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനായില്ല. എസ്ഡിപിഐ ഒരു സീറ്റില്‍ ജയിച്ചിട്ടുണ്ട്. 13 ജില്ലകളിലെ 30 വാര്‍ഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ രണ്ടു വാര്‍ഡുകളില്‍ നേരത്തെ തന്നെ എതിരാളികള്‍ ഇല്ലാതെ എല്‍ഡിഎഫ് വിജയിച്ചിരുന്നു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡിലാണ് എസ്ഡിപിഐ ജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിലായിരുന്നു എസ്ഡിപിഐയുടെ വിജയം. 226 വോട്ടിനാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി മുജീബ് പുലിപ്പാറ ജയിച്ചത്.