മദ്യവില്‍പ്പന ഇന്ന് മുതല്‍; ഈ പ്രദേശങ്ങളില്‍ കിട്ടില്ല

രേണുക വേണു| Last Modified വ്യാഴം, 17 ജൂണ്‍ 2021 (08:16 IST)

സംസ്ഥാനത്ത് മദ്യവില്‍പ്പന ഇന്നുമുതല്‍ പുനഃരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്‍പ്പന നടക്കുക. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസിനെ വിന്യസിക്കും. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്കും ബാറുകള്‍ക്കും സമീപം പൊലീസ് പട്രോളിങ് ഉണ്ടായിരിക്കും. തിക്കും തിരക്കും കൂട്ടിയാല്‍ പൊലീസ് നടപടി.

തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് സംസ്ഥാനത്ത് ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍. ഇതില്‍ ആദ്യ രണ്ട് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മാത്രമേ മദ്യവില്‍പ്പന ഉണ്ടാകൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ താഴെയുള്ള പ്രദേശങ്ങളാണ് എ കാറ്റഗറി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് മുതല്‍ 20 വരെയുള്ള പ്രദേശങ്ങളാണ് ബി കാറ്റഗറി. എ, ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകളും പ്രവര്‍ത്തിക്കും. ബാറുകളില്‍നിന്ന് പാഴ്സല്‍ മാത്രമേ പാടുള്ളൂ. കള്ളുഷാപ്പുകളില്‍നിന്ന് പാഴ്സല്‍ അനുവദിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങള്‍ (കാറ്റഗറി സി), ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ ഉള്ള പ്രദേശങ്ങള്‍ (കാറ്റഗറി ഡി) എന്നിവിടങ്ങളില്‍ മദ്യവില്‍പ്പന നടക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :