1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Liquor, Excise, Kadappakada

വിദേശ മദ്യവുമായി യുവതി പിടിയിൽ

Liquor
കൊല്ലം : ഓണനാളുകളിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചുവച്ചിരുന്ന 60 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവതിയെ പിടികൂടി. കൊല്ലം കടപ്പാക്കട കൈപ്പള്ളി വീട്ടിൽ ജയ എന്ന 49 കാരിയാണ് എക്സൈസ് വകുപ്പിന്റെ പിടിയിലായത്.

കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.രാജുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരുടെ സഹായി ആയി പ്രവർത്തിച്ച കൊല്ലം പുള്ളിക്കട കോളനി നിവാസ് രതീഷിനെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. 
അടുത്ത ലേഖനം
സഹപ്രവര്‍ത്തകന്റെ സര്‍വ്വീസ് ബുക്ക് 23 വര്‍ഷം ഒളിപ്പിച്ചുവച്ച കേസില്‍ വിരമിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മിഷന്‍