1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lightning Death Anchango

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Lightning
അഞ്ചുതെങ്ങ്: കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ യുവാവ് പുറംകടലില്‍ വച്ചു ഇടിമിന്നലേറ്റ് മരിച്ചു. അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് (17) ആണ് മരിച്ചത്.
 
അഞ്ചുതെങ്ങിനടുത്തുള്ള മണ്ണാകുളം തീരത്തു നിന്ന് രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറുള്ള കടലില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്.  കഴിഞ്ഞ ദിവസം രാത്രി പതിനൊന്നേ കാലോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ജോഷി എന്നയാളെ സാരമായി പരുക്കേറ്റ നിലയില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
കാനറാ ബാങ്ക് ശാഖയില്‍ എട്ടുകോടി രൂപയുടെ തട്ടിപ്പ്