ഇ ശ്രീധരനെ തള്ളി ഇബ്രാഹിംകുഞ്ഞ്; ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചിട്ടില്ല

 ലൈറ്റ്‌ മെട്രോ , ഇ ശ്രീധരന്‍ , വികെ ഇബ്രാഹിംകുഞ്ഞ് , ഡിഎംആര്‍സി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (10:09 IST)
ലൈറ്റ്‌ മെട്രോകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ശേഷിയില്ലെന്ന്‌ ഇ ശ്രീധരന്റെ നിലപാട് തള്ളി മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് രംഗത്ത്. ഉദ്യോഗസ്ഥര്‍ക്ക് ശരിയെന്ന് തോന്നിയ അഭിപ്രായങ്ങളാണ് സര്‍ക്കാരിനെ അറിയിച്ചത്. അതവരുടെ കടമയാണ്. അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചിട്ടില്ല. ലൈറ്റ് മെട്രോ നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാവരുടെയും ഉള്ളില്‍ രാഷ്ട്രീയഅംശം ഉണ്ടല്ലോ എന്നും വികെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു അനുകൂല നീക്കങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ കേരളത്തിലെ കെഎംആര്‍എല്ലിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

ലൈറ്റ്‌ മെട്രോകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ശേഷിയില്ല. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ്‌ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. ലൈറ്റ്‌ മെട്രോ വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപയുടെ നഷ്‌ടമാണ്‌ ഉണ്‌ടാകുന്നത്‌. ഇങ്ങനെവന്നാല്‍ ഡിഎംആര്‍സി ഓഫീസുകള്‍ പൂട്ടേണ്‌ടിവരുമെന്നും കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് ജപ്പാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണെന്നും.
സര്‍ക്കാരിനെ വഴിതെറ്റിക്കുന്ന ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌.
ഭീമമായ നഷ്ടം സഹിച്ച് കാത്തിരിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :