ഉപതെരഞ്ഞെടുപ്പ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍‌ഡി‌എഫ് മുന്നേറ്റം

Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (13:15 IST)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്
മുന്നേറ്റം. ഉപതെരഞ്ഞെടുപ്പ് നടന്ന 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍ഡിഎഫ് വിജയം. എട്ട് സീറ്റുകളില്‍ യുഡിഎഫ്
വിജയിച്ചു. കണ്ണൂര്‍ കോളയാട് പഞ്ചായത്ത് ഭരണവും തിരുവനന്തപുരംമാറനല്ലൂര്‍ പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് പിടിച്ചെടുത്തു.

കണ്ണൂര്‍ കോളയാട് പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി; ഒന്നാംവാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീഷ്കുമാര്‍ 144 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

പാലക്കാട് വടകരപ്പതി പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് എരുമകാരന്നൂര്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ കെ ചിന്നസ്വാമി വിജയിച്ചു.
തിരുവല്ല നഗരസഭയിലെ പതിനേഴാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥി ബിജി പ്രസന്നന്‍ 208 വോട്ടുകള്‍ക്ക് വിജയം നേടി.
പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ്
സ്വതന്ത്രന്‍ ബാബു എബ്രാഹം വിജയിച്ചു.

ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളും എല്‍ഡിഎഫ് പിടിച്ചെടുത്തു.
ബോയിസ്
വാര്‍ഡില്‍ ഡി സുഗുണനും വെംബ്ളി വാര്‍ഡില്‍ ഇആര്‍ ലക്ഷ്മിക്കുട്ടിയും വിജയിച്ചു. ഇരു വാര്‍ഡിലും യു.ഡി.എഫ് ബിജെപി സഖ്യത്തെയാണ് തോല്‍പ്പിച്ചാണ് എല്‍ഡി‌എഫ് മുന്നേറിയത്

പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍
യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് എബ്രഹാം വിജയിച്ചു. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കറ്റുവട്ടൂര്‍ വാര്‍ഡ് ഉപതിതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് കോണ്‍ഗ്രസിലെ പി എ അബ്ദുള്‍സലാം നിലനിര്‍ത്തി. തൃശൂര്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ്
പിടിച്ചെടുത്തു. മൂന്നാംവാര്‍ഡില്‍ കോണ്‍ഗ്രസിലെ പ്രിയ ഗോപിനാഥ് വിജയിച്ചു. പൂത്തൂര്‍ ആറാം വാര്‍ഡില്‍ സിപിഎമ്മിലെ സുബിത ഉണ്ണികൃഷ്ണന് വിജയം. തൃശുര്‍ അന്നമനട പഞ്ചായത്തിലെ ആറാം വാര്‍ഡ് സിപിഎം നിലനിര്‍ത്തി. ഗീത ഉണ്ണികൃഷ്ണന്‍ 106 വോട്ടിന് വിജയിച്ചു.

കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് അമ്പലക്കുളം 145 വോട്ടുകള്‍ക്ക് വിജയിച്ചു.

ആലപ്പുഴ ദേവികുളങ്ങര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് എല്‍ഡിഎഫ്
നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ശ്രീലത എസ് തമ്പി 195 വോട്ടുകള്‍ക്ക് വിജയിച്ചു. ചെങ്ങന്നൂര്‍ നഗരസഭയിലെ ഇരുപത്തിമൂന്നാം വാര്‍ഡില്‍
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
രാജന്‍ കണ്ണാട്ട് 172 വോട്ടിന് വിജയിച്ചു.

വടക്കന്‍പറവൂര്‍ ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഷീബ ഷൈനേഷ് 99 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ ബിന്ദു ഷാജിയെ പരാജയപ്പെടുത്തി. കോഴിക്കോട്
എടച്ചേരി ഇരിങ്ങണ്ണൂര്‍ വാര്‍ഡില്‍ സിപിഎമ്മിലെ സുനില്‍കുമാര്‍ വിജയിച്ചു. നാദാപുരം പഞ്ചായത്തിലെ കുറ്റിപ്പുറം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി കെ കെ അനില്‍ വിജയിച്ചു. പൊന്നാനി നഗരസഭയിലെ ഏഴാംവാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എ പവിത്രകുമാര്‍ പതിനൊന്ന് വോട്ടുകള്‍ക്ക് വിജയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :