മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുക മുഖ്യമന്ത്രി

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 17 മെയ് 2021 (12:44 IST)

മന്ത്രിസഭാ രൂപീകരണം പുരോഗമിക്കുന്നു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളില്‍ തീരുമാനമായി. സിപിഎമ്മിന് 12 മന്ത്രിമാരും സ്പീക്കര്‍ പദവിയും ലഭിക്കുമ്പോള്‍ സിപിഐക്ക് കിട്ടുക നാല് മന്ത്രി സ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്. സത്യപ്രതിജ്ഞ ചടങ്ങ് ഏറ്റവും ലളിതമായി ആളുകളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ട് നടത്താന്‍ തീരുമാനമായി. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കുമെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :