'പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാത്ത നന്ദു'; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 15 മെയ് 2021 (13:19 IST)

അര്‍ബുദത്തെ പുഞ്ചിരികൊണ്ട് നേരിട്ട നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള
ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നു. സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍.

ആരാണ് നന്ദു മഹാദേവ

ഓരോ നിമിഷവും അതിജീവനത്തിന്റെ സന്ദേശം നല്‍കി ഞെട്ടിക്കുകയായിരുന്നു എന്ന ചെറുപ്പക്കാരന്‍. ശരീരത്തെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും നന്ദുവിന്റെ മുഖത്ത് നിലയ്ക്കാത്ത പുഞ്ചിരിയുണ്ടായിരുന്നു. എന്തിനെയും നേരിടുമെന്ന് നന്ദു ആവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ അവസാന നിമിഷം വരെ പോരാടിയാണ് നന്ദു ഈ ജീവിതത്തോട് യാത്ര പറയുന്നത്.

ആരോഗ്യനില കൂടുതല്‍ മോശമായപ്പോള്‍ ഇനി രക്ഷയില്ലെന്ന് നന്ദുവിന് അറിയമായിരുന്നു. ശ്വാസകോശത്തെ അര്‍ബുദം ബാധിച്ചതോടെ സ്ഥിതി മോശമായി. നാലുവര്‍ഷം മുന്‍പാണ് നന്ദു അര്‍ബുദ ബാധിതനാകുന്നത്. കാലിലും ശ്വാസകോശത്തിലും കരളിലും ബാധിച്ച അര്‍ബുദം പിന്നീട് ഇരു കൈകളേയും ബാധിച്ചു. 24-ാം വയസ്സിലാണ് Osteosarcoma എന്ന ബോണ്‍ ക്യാന്‍സര്‍ ഇടതുകാലിന്റെ മുട്ടില്‍ വേദനയുടെ രൂപത്തിലെത്തുന്നത്. തുടക്കത്തില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. പിന്നീട് ശ്വാസകോശത്തെയും കരളിനെയും അര്‍ബുദം ബാധിച്ചു. ഇരു കൈകളെ കൂടി ക്യാന്‍സര്‍ കാര്‍ന്നു തിന്നാന്‍ തുടങ്ങിയപ്പോഴും നന്ദു പുഞ്ചിരിയോടെ അതിനെയെല്ലാം നേരിട്ടു. ഒരു വര്‍ഷവും നാല് മാസവുമായി കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നന്ദു.

രോഗം രൂക്ഷമായപ്പോള്‍ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞെന്നും ഇനി അധികമൊന്നും ചെയ്യാന്‍ ഇല്ലെന്നും ഡോക്ടര്‍ നന്ദുവിനോട് പറഞ്ഞു. കീമോ നിര്‍ത്തി. പാലിയേറ്റിവ് മാത്രമായി. മരണം തൊട്ടടുത്തെത്തിയെന്ന് നന്ദുവിന് മനസിലായി. അപ്പോഴും സങ്കടപ്പെട്ട് ഇരിക്കാന്‍ നന്ദു തയ്യാറല്ലായിരുന്നു. ഈ സമയത്ത് കൂട്ടുകാരെയെല്ലാം കൂട്ടി നന്ദു ഗോവയിലേക്ക് ടൂര്‍ പോയി. അവസാന നിമിഷം വരെ അടിച്ചുപൊളിക്കണമെന്നായിരുന്നു നന്ദുവിന്. യാത്രയ്ക്കിടെ വേദന വന്നാല്‍ തരണം ചെയ്യാന്‍ മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല. എങ്കിലും ഗോവന്‍ ബീച്ചിലും പബ്ബിലുമൊക്കെ പോയി സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ചാണ് നന്ദു തിരിച്ചെത്തിയത്.


ഇന്നു പുലര്‍ച്ചെയാണ് നന്ദു മരണത്തിനു കീഴടങ്ങിയത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു. തന്നെ പോലെ ക്ലേശം അനുഭവിക്കുന്നവര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ നന്ദു സഹായം അഭ്യര്‍ത്ഥിക്കാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി ...

റേഷന്‍ ഗുണഭോക്താക്കള്‍ മാര്‍ച്ച് 31ന് മുമ്പ് ഇ-കെവൈസി പൂര്‍ത്തിയാക്കണം; ഇല്ലെങ്കില്‍ റേഷന്‍ വിഹിതം നഷ്ടപ്പെടും
മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ (AAY, PHH) ഉള്‍പ്പെട്ട റേഷന്‍ ഗുണഭോക്താക്കളുടെ ഇ- ...

സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ...

സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ഇന്ത്യയിലേക്ക് വരാന്‍ മാത്രം ചെലവായത് 78.36 കോടി രൂപ
സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി. ഉയര്‍ന്ന ചെലവ് കാരണമാണ് ...

ലാഭം കുറഞ്ഞു, ഡിഎച്ച്എൽ ഈ വർഷം 8000 ജീവനക്കാരെ ...

ലാഭം കുറഞ്ഞു, ഡിഎച്ച്എൽ ഈ വർഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു
നിര്‍ബന്ധിത പിരിച്ചുവിടലിന് പകരമായി ജീവനക്കാരെ ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് കമ്പനി ...

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ...

നിങ്ങളുടെ സുഹൃത്തിനെ വിളിച്ചു, പക്ഷേ ലൈനില്‍ മറ്റാരുടെയോ ശബ്ദം കേട്ടോ? പുതിയ സൈബര്‍ തട്ടിപ്പ് ഇങ്ങനെ
സൈബര്‍ മാഫിയയും തട്ടിപ്പുകാരും ദിനംപ്രതി മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്നു, അവരെ ...

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് ...

ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി
പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ എം എസ് ...