താമരശ്ശേരിയിലും, തിരുവനന്തപുരത്തും, കോന്നിയിലും ഉരുള്‍പൊട്ടല്‍, വീട് ഒലിച്ചുപോയി

തിരുവനന്തപുരം| VISHNU.NL| Last Updated: വെള്ളി, 22 ഓഗസ്റ്റ് 2014 (17:12 IST)

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഇടിഞ്ഞാര്‍ ബ്രൈമൂറില്‍ ആദിവാസി മേഖലയായ മങ്കയത്ത് ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ ഒരു വീട് ഒലിച്ചുപോയി. ആളപായം ഇല്ലെന്ന് സൂചന. കനത്ത മഴയാണ് ഇവിടെ ഉച്ചവരെ പെയ്തിരുന്നത്.

അതേസമയം കോഴിക്കൊട് താമരശേരി ചുരം ഒന്നാം വളവിലും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഈങ്ങാപ്പുഴ, അടിവാരം അങ്ങാടികളില്‍ വെള്ളം കയറി. തൊട്ടില്‍പ്പാലം നാഗമ്പാറയില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

പ്രദേശത്ത് ഉച്ച മുതല്‍ കത്ത മഴയാണ് പെയ്യുന്നത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേയ്ക്ക് ദുരന്തിവാരണ സേന പോയിട്ടുണ്ട്. പ്രദേശത്തെ കൃഷിയിടങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ചുരത്തില്‍ ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല

കനത്ത മഴയേ തുടര്‍ന്ന് പത്തനം തിട്ടയിക്ലേ കൊന്നിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. റബര്‍ കൃഷിക്ക വ്യാപകമായ നാശം ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും മറ്റ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :