ഭൂമിയിടപാട്: ടിഒ സൂരജിനെ സിബിഐ പ്രതിചേര്‍ത്തേക്കും

കളമശേരി ഭൂമിയിടപാട് , സിബിഐ , ടിഒ സൂരജ്
കൊച്ചി| jibin| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (10:51 IST)
ഭൂമിയിടപാട് കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടിഒ സൂരജ്
കോടതിയില്‍ ഇന്ന് വ്യക്തമാക്കാനിരിക്കെ കളമശേരി ഭൂമിയിടപാട് കേസില്‍ സൂരജിനെ പ്രതിചേര്‍ത്തേക്കും. നുണപരിശോധനയ്ക്ക് സൂരജ് തയാറായത് കേസ് അന്വേഷണം വൈകിപ്പിക്കാനാണെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. അതിനാല്‍ സൂരജിനെ ഉടന്‍ കേസില്‍ പ്രതി ചേര്‍ക്കാനാണ് സിബിഐ നീക്കം.

കളമശേരി ഭൂമിയിടപാടില്‍ സൂരജിന് ബന്ധമുള്ളതായി സിബിഐയ്ക്ക് വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഭൂമിയിടപാട് സംബന്ധിച്ച് ശരിയായ വിശദീകരണം നല്കാന്‍ അദ്ദേഹത്തിന്റെ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ സൂരജിനെ സിബിഐ പ്രതിചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പ്രതി ചേര്‍ത്ത ശേഷം സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ സര്‍ക്കാരിന്റെ അനുമതി തേടും.

കളമശേരി ഭൂമിയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുകമാത്രമാണ് ചെയ്തതെന്നും.
മനപൂര്‍വം ഒരിടപെടലും നടത്തിയിട്ടില്ലെന്നും. അതിനാല്‍ നുണപരിശോധനയ്ക്ക് തയാറാണെന്നുമാകും സൂരജ് കോടതിയെ അറിയിക്കുക.

കളമശേരി, കടകമ്പളളി ഭൂമി തട്ടിപ്പ് കേസില്‍ സത്യം തെളിയാനായി നുണപരിശോധനയ്‌ക്ക് തയ്യാറാണെന്ന് ടിഒ സൂരജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സത്യം തെളിയിക്കേണ്ടത് തന്റെ ബാധ്യതയാണ്. മറച്ചുവക്കാന്‍ തനിക്കൊന്നുമില്ല. മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നുണ പരിശോധനക്ക് തയാറല്ലെന്നാണ് സൂരജ് നേരത്തെ എറണാകുളം സിജെഎം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നിലപാടില്‍ മാറ്റവുമായി രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :