അന്വേഷണം ഉന്നതരിലേക്ക്: കളമശേരി ഭൂമിയിടപാടില്‍ സലീം രാജിനെക്കൂടി പ്രതി ചേര്‍ക്കും

സലീം രാജ് , സിബിഐ , അറസ്‌റ്റില്‍ , കൊച്ചി , എഫ് ഐആര്‍
കൊച്ചി| jibin| Last Modified വ്യാഴം, 4 ജൂണ്‍ 2015 (08:09 IST)
കടകമ്പള്ളി കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ കളമശേരി ഭൂമിയിടപാട് കേസില്‍ കൂടി പ്രതി ചേര്‍ക്കും. വൈകാതെതന്നെ സലീം രാജിനെക്കൂടി എഫ്ഐആറില്‍ ഉള്‍പ്പെടുത്തും. ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ മൊഴി ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. കടകമ്പളളി കേസില്‍ അറസ്റ്റിലായ ഇയാളെ കളമശേരി കേസില്‍ അറസ്റ്റു രേഖപ്പെടുത്തുകയെന്ന സാങ്കേതിക നടപടിക്രമം മാത്രമേ അന്വേഷണസംഘത്തിന് മുന്നിലുളളു.

സലീം രാജിനെ കൂടാതെ അറസ്‌റ്റിലായ ഏഴ് പേരെയും സിബിഐ ചോദ്യം ചെയ്‌തു വരുകയാണ്. ഇവരെ ശനിയാഴ്‌ചവരെ കസ്‌റ്റഡിയില്‍ വെക്കാനാണ് തീരുമാനം. അതേസമയം സലീം രാജോ അറസ്‌റ്റിലായ റവന്യൂ ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാല്‍ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്ന് സിബിഐയ്ക്ക് വ്യക്തമായതോടെ കൂടുതല്‍ തെളിവ് ശേഖരണത്തിലേക്കും ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തിക്കുന്നതിനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇടപാടുകളില്‍ മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഷേക്ക് പരീത്, ലാന്റ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ് എന്നിവരുടെ നടപടികള്‍ സംശയാസ്പദമാണെന്നാണ് അന്വേഷണസംഘത്തിന്റെ പൊതുവിലയിരുത്തല്‍.

കളമശേരി കേസിലെ പരാതിക്കാര്‍ മാത്രമായിരുന്നു നാളിതുവരെ ഇയാളുടെ നേരിട്ടുളള ഇടപെടലുകളെക്കുറിച്ച് മൊഴി നഷകിയിരുന്നത്. എന്നാല്‍ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും സലീം രാജിന്റെ ബന്ധുക്കളില്‍നിന്നും കൂടുതല്‍ തെളിവ് കിട്ടിയിട്ടുണ്ട്. വൈകാതെതന്നെ സലീം രാജിനെക്കൂടി എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :