തിരുവനന്തപുരം|
jibin|
Last Modified ശനി, 6 ജൂണ്‍ 2015 (08:01 IST)
കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും മറ്റു പ്രതികളെയും ഇന്നു തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കും. മൂന്നു ദിവസത്തെ കസ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കുന്നത്.
കടകംപള്ളി തട്ടിപ്പു കേസില്‍ ഭൂമി കൈമാറ്റം ചെയ്തു കിട്ടിയ പാലാരിവട്ടം സ്വദേശി സി.കെ. ജയറാം, കടകംപള്ളി മുന്‍ വില്ലേജ് ഓഫീസറും നിലവില്‍ ഡെപ്യൂട്ടി തഹസീല്‍ദാറുമായ വിദ്യോദയ കുമാര്‍, സലിംരാജിന്റെ സഹോദരീ ഭര്‍ത്താവ് സിഎച്ച് അബ്ദുള്‍ മജീദ്, മറ്റു ബന്ധുക്കളായ ഇടവ സ്വദേശി എ നിസാര്‍ അഹമ്മദ്, എഎം അബ്ദുള്‍ അഷ്റഫ്, എസ്എം സലിം എന്നിവരാണു സലിംരാജിനെപ്പം അറസ്റിലായത്. കേസില്‍ അറസ്റിലായവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സിബിഐ പ്രത്യേക കോടതി പരിഗണിക്കും.