കുറ്റ്യാടി|
Last Updated:
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (08:50 IST)
കുറ്റ്യാടി കടന്ത്രപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ആറു യുവാക്കളെ കാണാതായി. ഇതില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. അവസാനം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. കക്കുഴി, കുന്നുമ്മല്‍ ഷൈന്‍ (19) ന്റെ മൃതദേഹം ഇന്നു രാവിലെയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി നടത്തിയ തിരച്ചിലില്‍ മരുതോങ്കര കോതോട് സ്വദേശി പാറക്കല്‍ രാമചന്ദ്രന്റെ മകന്‍ രജീഷി (24) ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
ദുരന്തമുണ്ടായ സ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ അകലെ നിന്നാണ് ഷൈന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുറ്റ്യാടി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കും. അതേസമയം, കാണാതായ മറ്റു നാലുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച വൈകുന്നേരം പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് അപകടമുണ്ടായത്. പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെ ഒമ്പതു യുവാക്കള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൂന്നുപേര്‍ രക്ഷപ്പെട്ടു. കോതോട് വിനോദിന്റെ മകന്‍ വിനീഷ് (21), ബാലന്റെ മകന്‍ (അമല്‍), രാജന്റെ മകന്‍ വിഷ്‌ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്.