കൊച്ചി|
aparna shaji|
Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (12:41 IST)
ചോക്ലേറ്റ് പയ്യൻ, യൂത്ത് എന്ന നിലയിൽ നിന്നും
കുഞ്ചാക്കോ ബോബൻ മാറി ചിന്തിച്ച സിനിമയായിരുന്നു അന്തരിച്ച രാജേഷ് പിള്ളയുടെ വേട്ട. ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് വേട്ടയിലെ മെൽവിൻ. അതിന്റെ മുഴുവൻ ക്രെഡിറ്റും രാജേഷ് പിള്ളക്കുള്ളതാണെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.
ആർട്ടിസ്റ്റിനെ പുള്ളി ഉദ്ദേശിച്ച തരത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിയും. എന്നെ പ്രേക്ഷകർ ഇതുവരെ കാണാത്ത തലത്തിലേക്ക് വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ കഴിവും സംവിധായകന്റേത് മാത്രമാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ എല്ലാത്തിനും രാജേഷ് ഫ്രീഡം നൽകിയിരുന്നു. എന്നാൽ അതിനൊരു കൺട്രോളുമുണ്ടായിരുന്നു. - ചക്കോച്ചൻ പറയുന്നു.
വേട്ടയിലെ മെൽവിൻ വ്യത്യസ്തമായ കഥാപാത്രമാണ് മെല്‍വിന്‍ എന്ന കഥാപാത്രം ഒരിക്കലും ഞാന്‍ ഉപയോഗിച്ചിട്ടില്ലാത്ത വേഷം. എന്റെ ലൈഫില്‍ ആലോചിക്കാന്‍പോലും പറ്റാത്ത ഡ്രസ്സ്പാറ്റേണാണ്. എപ്പോഴും പുഞ്ചിരിച്ച് സംസാരത്തിന് പ്രത്യേകമായ ടോണ്‍ നല്‍കി പല മാനറിസങ്ങളുമുള്ള കഥാപത്രമാണ്. എന്നെ നന്നായി ചെയ്യിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസം രാജേഷിനുണ്ടായിരുന്നു. കഥാപാത്രത്തിന്റെ ഒരു നോട്ടമാണെങ്കില്‍കൂടി അത് എത്രത്തോളമാകാമെന്നതിന് കൃത്യമായ ധാരണ രാജേഷിനുണ്ടായിരുന്നു.
ചാക്കോച്ചന്റെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും മെല്‍വിന്‍, എന്ന് അദ്ദേഹം എപ്പോളും പറയുമായിരുന്നു. അത് സത്യമായി.
സിനിമ റിലീസായ ശേഷം ആളുകളുടെ പ്രതികരണത്തില്‍ നിന്നും ബോധ്യപ്പെട്ട കാര്യമാണിത് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. താരത്തേക്കാൾ ഒരു നടനെ അല്ലെങ്കിൽ നടിയെ പരമാവധി എക്‌സപ്ലോര്‍ ചെയ്യാൻ രാജേഷ് ആഗ്രഹിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു.