1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kummanam rejected his Governor position- BJP

ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്: 'കെ സുരേന്ദ്രന്' പണികൊടുത്ത് കുമ്മനം

'കെ സുരേന്ദ്രന്' പണികൊടുത്ത് കുമ്മനം

Kummanam Rajasekharan
മിസോറം ഗവർണർ പദവി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുമ്മനത്തിന്റെ പുതിയ തീരുമാനത്തിൽ ആശങ്കയിലാകുന്നത് കെ സുരേന്ദ്രനായിരിക്കുമെന്ന് റിപ്പോർട്ട്. കുമ്മനം ഗവർണർ സ്ഥാനം സ്വീകരിക്കുന്നതോടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ സ്ഥാനം കെ സുരേന്ദ്രനായിരിക്കുമെന്നായിരുന്നു മുമ്പ് ഉണ്ടായിരുന്ന റിപ്പോർട്ട്. 
 
അതേസമയം, മിസോറാം ഉത്തരവ് നിരസിക്കില്ലെന്നും സൂചനയുണ്ട്. ഗവർണർ നിർഭയ് ശർമ ഈ മാസം 28-ന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കിയത്.
 
2015-ൽ സംഘപരിവാർ സംഘടനയുടെ നേതൃത്വത്തിൽ നിന്ന കുമ്മനത്തെ അപ്രതീക്ഷിതമായാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. അതുപോലെ തന്നെയാണ് ഈ ഗവർണർ സ്ഥാനവും. കുമ്മനം ഈ ഗവർണർ സ്ഥാനം സ്വീകരിക്കുകയാണെങ്കിൽ ഇതോടെ 18-മത്തെ മലയാളി ഗവർണറായി മാറും.
About Writer
Rijisha M.