അനുബന്ധ വാര്‍ത്തകള്‍
- ഓർഡർ തിരിച്ചയക്കുന്നവരെ ആമസോൺ ബ്ലോക്ക് ചെയ്യുന്നു
- ആരാണ് കുമ്മനം രാജശേഖരന്? ട്രോളുന്നവര്‍ ആ വ്യക്തിയെ അറിയുന്നില്ല!
- മെകനു ചുഴലിക്കാറ്റ്; ഒമാനിൽ മൂന്ന് മരണം, കാണാതായവരിൽ ഇന്ത്യക്കാരും
- നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കാണാൻ പൾസർ സുനിക്ക് കോടതിയുടെ അനുമതി
- "എന്നെ മുമ്പ് കേന്ദ്രമന്ത്രിയുമാക്കിയിരുന്നല്ലോ, ഇപ്പോഴത്തെ വാർത്തയിൽ സന്തോഷവും ദുഃഖവും ഇല്ല": കുമ്മനം രാജശേഖരൻ.
മോദി സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു; മായാവതി
ബി ജെ പി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബി എസ് പി അധ്യക്ഷ മായാവതി. മോദി സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു എന്ന് മായാവതി പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മായാവതി കേന്ദ്ര സർക്കാരിനെതിരെ അതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.
ആഘോഷം നടത്താൻ സർക്കാരിന് യാതൊരു അവകാശവും ഇല്ല. രാജ്യത്തെ പെട്രോൾ വില റോക്കറ്റുപോലെ കുതിക്കുമ്പോഴും സർക്കാർ വ്യവസായികളുടെ താല്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നത്. ബി ജെ പിയുടേത് കാട്ടുഭരണമാണെന്നും മയാബതി തുറന്നടിച്ചു.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ പൊങ്ങച്ചം പറച്ചിൽ മാത്രമാണ് സർക്കാരിനുള്ളത്. കഠ്വ, ഉന്നാവ് സംഭവങ്ങളിൽ കേന്ദ്ര സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്നും മായാവതി പറഞ്ഞു.