ചെങ്ങന്നൂർ|
jibin|
Last Modified ശനി, 26 മെയ് 2018 (18:27 IST)
ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ മാസങ്ങൾ നീണ്ട പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. ഇനി നിശ്ശബ്ദ പ്രചരണത്തിനുള്ള 48 മണിക്കൂറുകള്‍.
കനത്ത മഴയിലും ആവേശം കെടാതെ എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് നഗരത്തിൽ കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മാന്നാറില്‍ എൽഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. വൈകിട്ട് ആറിന് കൊട്ടികലാശം അവസാനിക്കെയാണ് സംഘര്‍ഷം.
നിശബ്ദ പ്രചാരണവേളയില്‍ ഗൃഹ സന്ദര്‍ശനങ്ങളിലൂടെയും ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചും വോട്ടുറപ്പിക്കാനാകും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ശ്രമിക്കുക. 28നാണു മണ്ഡലത്തിൽ വോട്ടെടുപ്പ്. 31നു ജനവിധി അറിയാം.യുഡിഎഫിന് നിര്‍ണായക സ്വാധീനമായ മണ്ഡലം സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് തിരിച്ചുപിടിച്ചത്.