അപർണ|
Last Modified തിങ്കള്, 28 മെയ് 2018 (08:10 IST)
കേരള രാഷ്ട്രീയം ആകാംഷയോടെ കാത്തിരുന്ന
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മഴ മാറിനിൽക്കുന്നതിനാൽ രാവിലെ തന്നെ മികച്ച പോളിങ്ങാണ് നടക്കുന്നത്.
സിപിഎമ്മിലെ കെകെ രാമചന്ദ്രന് നായരുടെ മരണത്തെ തുടര്ന്ന് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പില് വിജയം തേടിയാണ് മൂന്ന് മുന്നണികളും മത്സരിക്കുന്നത്. 31നാണ് ഫലം പ്രഖ്യാപിക്കുക. പ്രതീക്ഷയോടെയാണ് മുന്നണികൾ. നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാന് യുഡിഎഫ് നിയോഗിച്ചത് കോണ്ഗ്രസിന്റെ ഡി. വിജയകുമാറിനെയാണ് ഇറക്കിയിരിക്കുന്നത്.
മണ്ഡലം നിലനിർത്താനാണ് സി പി എം ശ്രമിക്കുന്നത്. ബിജെപിയുടെ പി.എസ്. ശ്രീധരന് പിള്ള ഇരുവര്ക്കും വെല്ലുവിളി ഉയര്ത്തുന്നുണ്ട്. ശ്രീധരന് പിള്ളയിലൂടെ നിയമസഭയിലെ രണ്ടാമത്തെ അംഗത്തെയാണ് ബിജെപി സ്വപ്നം കാണുന്നത്.