തിരുവനന്തപുരത്ത് ബിജെപിയിൽ നിന്ന് മത്സരിക്കുന്നത് കുമ്മനം രാജശേഖരൻ?- പാർട്ടി കാത്തിരിക്കുന്നത് മിസോറാം ഗവർണറുടെ തിരിച്ചുവരവിനായി?

തിരുവനന്തപുരത്ത് ബിജെപിയിൽ നിന്ന് മത്സരിക്കുന്നത് കുമ്മനം രാജശേഖരൻ?- പാർട്ടി കാത്തിരിക്കുന്നത് മിസോറാം ഗവർണറുടെ തിരിച്ചുവരവിനായി?

Rijisha M.| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2018 (07:24 IST)
ബിജെപി പ്രവർത്തകരുടെ കടുംപിടുത്തത്തിനൊടുവിൽ മടങ്ങിയെത്തുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരനെക്കൂടി ബിജെപി പരിഗണിക്കും. കുമ്മനം തിരികെ എത്തണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതായി ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറയുന്നു.


അതേസമയം, മണ്ഡലത്തിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെയും, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെയും പേരുകള്‍ കൂടി പരിഗണിക്കും. എന്നാൽ ഈ മൂന്ന് പേരുകൾ പരിഗണിക്കുന്നതിന് മുമ്പായി പാർട്ടിയിൽ നിന്ന് പ്രവർത്തകരുടെ പൊതു അഭിപ്രായവും തേടിയേക്കാം.

ബിജെപിക്ക് തിരുവനന്തപുരത്ത് വിജയ സാധ്യത കൂടുതൽ ഉണ്ടെന്ന് പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെ ഇവിടേക്ക് നിലവില്‍ മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ എത്തിക്കാനുള്ള സാധ്യത ഏറെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :