ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 17 ജനുവരി 2016 (13:21 IST)
നിയമസഭ തെരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചുള്ള യാത്രയ്ക്ക് മുമ്പായി സംസ്ഥാന ബി ജെ പിയില്‍ അഴിച്ചുപണികള്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെത്തി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ കുമ്മനം
പുനസംഘടന പട്ടിക അദ്ദേഹത്തിന് കൈമാറി. ബി ജെ പി മുന്‍ അധ്യക്ഷന്‍ വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബി ജെ ഡി എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഒപ്പമുണ്ട് .
കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരമുണ്ടായാല്‍ രണ്ടു ദിവസത്തിനകം തന്നെ പുതിയ ഭാരവാഹികള്‍ സംസ്ഥാന ബി ജെ പിക്ക് ഉണ്ടാകും. കുമ്മനം നയിക്കുന്ന കേരളയാത്രയ്ക്ക് മുമ്പു തന്നെ പുനസംഘടന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.
നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി ബി ജെ പിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആര്‍ എസ് എസ് നേതൃത്വത്തില്‍ ഊര്‍ജിത നീക്കം നടന്നിരുന്നു. ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ബി ജെ പിയില്‍ അഴിച്ചുപണി നടത്തി കുമ്മനത്തിന് കൂടുതല്‍ ശക്തി പകരുന്ന ടീമിനെ ഉണ്ടാക്കാനാണ് പാര്‍ട്ടി ലക്‌ഷ്യമിടുന്നത്.