തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 20 ജനുവരി 2017 (19:18 IST)
സംസ്ഥാനത്തെ സാധാരണ ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ കേന്ദ്രത്തെ അറിയിച്ചു.
കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് തന്റെ തീരുമാനമെന്നും തനിക്ക് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.
‘വൈ കാറ്റഗറി’ സുരക്ഷാ സന്നാഹത്തിൽ കമാൻഡോകൾ ഉൾപ്പെടെ 11 അംഗ സംഘമാണുള്ളത്. കനകമലയിൽ ഗൂഢാലോചന നടത്തിയവരെ ചോദ്യംചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവർക്ക് ‘വൈ കാറ്റഗറി’ സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.