രണ്ടു ദിവസത്തിനുള്ളിൽ ബാബുവിനെ ചോദ്യം ചെയ്‌തേക്കും; അറസ്‌റ്റ് ഭയന്ന് മുന്‍ എക്‍സൈസ് മന്ത്രി!

ബാബിവിനെ കൈവിട്ട് നേതാക്കള്‍; പിന്നാലെ അറസ്‌റ്റ് ഭീഷണിയും

bar bribery,  case , bar case , k babu , km mani , bar , congress , vm sudheeran , oommen chandy , ramesh chennithala , കോണ്‍ഗ്രസ് , സി പി എം , കെ ബാബു , ബാര്‍ കോഴ , ബാര്‍ , കെ എം മാണി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (14:35 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എക്‍സൈസ് മന്ത്രിയുമായ കെ ബാബുവിന്റെ സ്വത്തുവിവരങ്ങള്‍ വിജിലന്‍സ് പരിശോധിക്കുന്നതിന് പിന്നാലെ ബാബുവിനെ രണ്ടുദിവസത്തിനുള്ളിൽ ചോദ്യം ചെയ്യുമെന്ന് സൂചന. ബാബുവിനെ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് ഇന്ന് നോട്ടീസ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് ദിവസത്തിനകം ബാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് വിജിലൻസ് പദ്ധതിയിടുന്നതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നില്ല. കേസിന് കൂടുതല്‍ കരുത്ത് പകരുന്നതിനായി
ബാബുവിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വരുമാനവും ആസ്തിയും പരിശോധിക്കുകയാണ് വിജിലന്‍സ് ഇപ്പോള്‍. ബിനാമികളെന്ന് സംശയിക്കുന്ന മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും ആദായ നികുതി വിവരങ്ങൾ വിജിലൻസ് ശേഖരിക്കും.

ബാബുവിന്റെ മകൾ ആതിരയുടെ ബാങ്ക് ലോക്കർ പരിശോധന തുടരുകയാണ്. ഇ​ള​യ​മ​ക​ളു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് ലോ​ക്ക​റിൽ നി​ന്ന് 117 പ​വൻ സ്വർ​ണാ​ഭ​ര​ങ്ങൾ കണ്ടെത്തി. ഇനിയും മൂന്ന് ലോക്കറുകൾ കൂടി തുറക്കാനുണ്ട്. മരുമകന്റെ പേരില്‍ തൊടുപുഴയിലുള്ള രണ്ട് ലോക്കറുകള്‍ തുറന്നു പരിശോധിക്കുകയാണ് വിജിലന്‍സ് ഇപ്പോള്‍. ബാ​ബു​വി​ന്റെ മുൻ പേ​ഴ്സ​ണൽ സ്റ്റാ​ഫം​ഗ​വും സ​ന്ത​ത​സ​ഹ​ചാ​രി​യു​മാ​യി​രു​ന്ന ന​ന്ദ​കു​മാ​റി​ന്റെ പണം ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

അതേസമയം, ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയും മരുമക്കളുടെയും ബാങ്ക് അക്കൌണ്ടുകള്‍ മരിവിപ്പിച്ചു. ബാ​ബു​വി​ന്റെ ബി​നാ​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ലെ റോ​യൽ ബേ​ക്ക​റി ഉ​ട​‌മ മോ​ഹ​ന​ന്റെ 15 ബാ​ങ്ക് അ​ക്കൗ​ണ്ടു​കൾ ക​ണ്ടെ​ത്തി. മറ്റൊരു ബിനാമിയെന്ന് സംശയിക്കുന്ന ബാ​ബു​റാമിന്റെയും അ​ക്കൗ​ണ്ടുകളും ഇടപാടുകളും വിജിലന്‍‌സ് അന്വേഷിക്കുന്നുണ്ട്.

ബാബുവിന്റെ കഴിഞ്ഞ10 വര്‍ഷത്തെ വരുമാനവും ആസ്തിയും ആണ് വിജിലന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നത്. നേരത്തെ, പരിശോധിച്ചിരുന്നത് മന്ത്രിയായിരുന്ന കാലത്തെ സമ്പാദ്യത്തെക്കുറിച്ച് മാത്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ ആസ്തി പരിശോധിക്കാനാണ് വിജിലന്‍സ് ഇപ്പോള്‍ തയ്യാറെടുത്തിരിക്കുന്നത്.


ബാബുവിന് എംഎല്‍എ അലവന്‍സും ശമ്പളവുമല്ലാതെ മറ്റു വരുമാനമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷത്തെ സമ്പാദ്യം പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.


അന്വേഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്റെ ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും. ബാര്‍ കോഴ പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയില്‍ ആണ് വിജിലന്‍സ് ബെന്നി ബെഹ്‌നാന്റെ ഇടപാടുകള്‍ പരിശോധിക്കുന്നത്. ബിനാമി ഇടപാട് കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം ...

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ
മലപ്പുറം: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ട്രിപ്പിൾ ...

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 ...

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും
സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റംസാന്‍-വിഷു-ഈസ്റ്റര്‍ ...

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ...

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി
കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് ...

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും ...

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ ...

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും. ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...