ശസ്ത്രക്രിയയ്ക്ക് വേണ്ടി കരുതിവച്ച പണം നഷ്ടപ്പെട്ടു; സംശയത്തിന്റെ നിഴലില്‍ നാടോടി സംഘം

കുമരകം| Sajith| Last Modified വെള്ളി, 29 ജനുവരി 2016 (09:54 IST)
ബസ് യാത്രക്കാരിയുടെ 45000 രൂപ നാടോടി സംഘം തട്ടിയെടുത്തതായി പരാതി. കഴിഞ്ഞ ദിവസം കോട്ടയത്തു നിന്ന് ചേര്‍ത്തലയിലേക്ക് പോയ ബസില്‍ യാത്ര ചെയ്ത ഏറ്റുമാന്നൂര്‍ സരിത ഭവനില്‍ വിശ്വനാഥിന്‍റെ ഭാര്യ സുധാമണിക്കാണു പണം നഷ്ടപ്പെട്ടത്.

കുമരകം റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ഫ്രണ്ട്സ്' എന്ന സ്വകാര്യ ബസില്‍ വച്ചായിരുന്നു ഭര്‍ത്താവിന്‍റെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ബാങ്കില്‍ നിന്നെടുത്ത പണം സുധാമണിയുടെ ബാഗില്‍ നിന്ന് നാടോടി സംഘം തട്ടിയെടുത്തത്. യാത്രാമദ്ധ്യേയാണു പണം നഷ്ടപ്പെട്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കവര്‍ച്ച വിവരം അറിഞ്ഞയുടന്‍ കണ്ടക്ടറോട് വിവരം പറഞ്ഞതോടെ ബസ് നേരെ കുമരകം പൊലീസ് സ്റ്റേഷനിലെത്തി യാത്രക്കാരെ പരിശോധിച്ചെങ്കിലും പണം കണ്ടെത്തിയില്ല. വഴിമദ്ധ്യേ കയറിയ ഒരു നാടോടി സ്ത്രീ ചെങ്ങളത്ത് ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്
പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :