കെ‌ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല: വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ‌ഡി

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (15:45 IST)
മന്ത്രി കെടി ജലീലിന് ക്ലീൻ നൽകിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ജലീലിനെ ചോദ്യം ചെയ്യേണ്ടതായുണ്ടെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് മേധാവി എസ്‌കെ മിശ്ര വ്യക്തമാക്കി.

നേരത്തെ മന്ത്രി കെടി ജലീലിന്റെ മൊഴികൾ തൃപ്‌തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകളാണ് എൻഫോഴ്‌സ്‌മെന്റ് മേധാവി നിരസിച്ചത്. അതേസമയം സ്വർണക്കടത്ത് കേസിൽ വ്യാഴാഴ്‌ച്ച രാത്രിയും വെള്ളിയാഴ്‌ച്ചയുമായി മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രണ്ടു തവണ മൊഴിയെടുത്തതായാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :