ജലീലിനെ ചോദ്യംചെയ്തത് സ്വത്തുവിവരം സംബന്ധിച്ച പരാതിയിൽ; മൊഴി തൃപ്തികരമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (12:41 IST)
തിരുവനന്തപുരം: മന്ത്രി കെടി ജലിലിനെ ചോദ്യം ചെയ്തത് സ്വത്തുവിവരം സംബന്ധിച്ച പരാതിയിലെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്. മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും. സ്വത്തുവിവരം സംബന്ധിച്ച പാരാതിയിൽ ഇനി ജലീലിൽ നിന്നും മൊഴിയെടുക്കേണ്ട കാര്യമില്ലെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.


കെടീ ജലീലിനെതിരെ ചില പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടീസ്ഥാനത്തിലാണ് മൊഴിയെടുത്തത്. സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും ബാങ്ക് അക്കൌണ്ട് വിശദാംസങ്ങളും മന്ത്രി കെ ടി ജലീല്‍ നല്‍കിയിരുന്നു. ഇതിൽനിന്നും മന്ത്രി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പ്രക്ഷോപങ്ങൾ ആരംഭിച്ചിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :