'മുഖ്യമന്ത്രിയുടെ പായസം തൂക്കുപാത്രത്തില്‍ എത്തി': തിരുവോണത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം മന്ത്രി ജലീലിന്റെ പോസ്റ്റ് വിവാദമാകുന്നു
തിരുവോണത്തിന് വെഞ്ഞാറാമൂട്ടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം മുഖ്യമന്ത്രി കൊടുത്തയച്ച പായസത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച മന്ത്രി ജലീലിന്റെ പോസ്റ്റ് വിവാദമാകുന്നു. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം അതിനെകുറിച്ച് ഒന്നും പറയാതെ പായസത്തെ കുറിച്ച് പരാമര്‍ശിച്ചത് സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിരിക്കുകയാണ്.
'തിരുവോണനാളില്‍ രാവിലെ വന്ന വിളികളില്‍ ഒന്ന് ക്ലീഫ് ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടേതായിരുന്നു. ഫോണെടുത്തയുടന്‍ ഞാനദ്ദേഹത്തിന് ഓണാശംസകള്‍ നേര്‍ന്നു. 'തിരുവനന്തപുരത്തുണ്ടല്ലോ അല്ലേ', അദ്ദേഹത്തിന്റെ ചോദ്യം.''അതെ''എന്ന എന്റെ മറുപടി. സ്നേഹമസൃണമായ ക്ഷേമ അന്വേഷണത്തിനൊടുവില്‍ അദ്ദേഹം പറഞ്ഞു; ''പായസം കൊടുത്തയക്കുന്നുണ്ട്''. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്ക് തൂക്കുപാത്രത്തില്‍ പായസവുമായി ആളെത്തി. എനിക്ക് വലിയ സന്തോഷം തോന്നി.''-ഇങ്ങനെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.