Rijisha M.|
Last Modified ശനി, 7 ജൂലൈ 2018 (12:53 IST)
നിപ്പ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വികരിച്ച മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് അമേരിക്കയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും, ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജയെയും ആദരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ ഉപഹാരം സമ്മാനിച്ചു.
HIV വൈറസുകളെ കണ്ടെത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച റോബര്‍ട്ട് .സി ഗാലോയുടെ നേതൃത്വത്തില്‍ നടന്ന ഒരുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പങ്കെടുത്തു.
നിപ്പ വൈറസിനെ എളുപ്പത്തില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചതും ശാസ്ത്രീയമായ ഇടപെടലിലൂടെ പ്രതിരോധിരിക്കാന്‍ കഴിഞ്ഞതും ശാസ്ത്രലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചതെന്ന് എച്ച് വി ഐ അധികൃതര്‍ അഭിപ്രായപെട്ടു.