'ഉറപ്പല്ല, അറപ്പാണ് എല്‍ഡിഎഫ്': കെ സുരേന്ദ്രന്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (07:45 IST)
എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 'ഉറപ്പാണ് എല്‍ഡിഎഫ്' -എന്നാണ് സര്‍ക്കാരിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. 'ഉറപ്പല്ല, അറപ്പാണ് എല്‍ഡിഎഫ്' എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രക്ക് തൃപ്പൂണിത്തറയില്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.

കള്ളന്മാരുടേയും അധോലോകക്കാരുടേയും പണം വാങ്ങിയവരാണ് സിപിഎമ്മുകാരെന്നും പിന്നെയെങ്ങനെയാണ് അഴിമതി രഹിത ഭരണം എന്നെല്ലാം ഉറപ്പ് നല്‍കാന്‍ കഴിയുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. അതേസമയം പരസ്യ വാചകം തങ്ങള്‍ക്ക് വിനയാകുമോയെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് സൈബര്‍ ലോകം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്നായിരുന്നു പാര്‍ട്ടിയുടെ പ്രചരണ മുദ്രാവാക്യം. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :