സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കെഎസ്‌യു-യൂത്ത് കോൺഗ്രസ് സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്താനുള്ള തീരുമാനം.

Last Modified തിങ്കള്‍, 22 ജൂലൈ 2019 (15:31 IST)
നാളെ സംസ്ഥാനത്ത് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു-യൂത്ത് കോൺഗ്രസ് സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്താനുള്ള തീരുമാനം.

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി.

എട്ടുദിവസമായിട്ടും ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് ആരോപിച്ചാണ് മാര്‍ച്ച്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നിരാഹാര സമരപ്പന്തലില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. വന്‍ പൊലീസ് സന്നാഹത്തെയാണ് മാര്‍ച്ചിനെ നേരിടാന്‍ അണിനിരത്തിയത്. സമരക്കാര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. ഒട്ടേറെ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :