1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSRTC viral story

കണ്ടക്ടര്‍ ഇല്ലാതെ രണ്ടരക്കിലോമീറ്റര്‍ ബസ്സ് ഓടി; മറ്റൊരു ബസ്സില്‍ കയറി പിന്നാലെ കണ്ടക്ടറും

കെ എസ് ആർ ടി സി
കണ്ടക്ടറില്ലാതെ കെ എസ് ആർ ടി സി ബസ് ഓടിയത് രണ്ടരക്കിലോമീറ്റർ. ചങ്ങനാശേരി റൂട്ടിലോടുന്ന പൊന്‍കുന്നം ഡിപ്പോയിലെ ആര്‍പികെ 551ആം നമ്പർ ബസാണ് കണ്ടക്ടറില്ലാതെ ഓടിച്ചു പോയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.  
 
പൊന്‍കുന്നം സ്റ്റാന്‍ഡില്‍ എല്ലാ ബസുകളും സമയം രേഖപ്പെടുത്താറുണ്ട്. ഇതിനായി വനിതാ കണ്ടക്ടർ പുറത്തിറങ്ങി. എന്നാൽ, സമയം രേഖപ്പെടുത്തി തിരിച്ച് കയറുന്നതിനു മുന്നേ ഡ്രൈവർ ബസെടുത്തു. യാത്രക്കാരിലൊരാള്‍ ബാഗ് ബര്‍ത്തില്‍ വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബെല്‍ മുഴങ്ങി. ഇതോടെ കണ്ടക്ടര്‍ കയറിയെന്ന ധാരണയില്‍ ഡ്രൈവര്‍ ബസ് ഓടിച്ചു പോകുകയായിരുന്നു. 
 
രണ്ടര കിലോമീറ്റര്‍ ബസ് ഓടിക്കഴിഞ്ഞാണ് കണ്ടക്ടര്‍ ബസിലില്ലെന്ന് അറിയുന്നത്. ഇതോടെ ഡ്രൈവർ ബസുമായി കണ്ടക്ടറെ കാത്തുകിടന്നു. കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറിയെത്തുകയായിരുന്നു.
അടുത്ത ലേഖനം
നിർഭയ കേസ്; പ്രതികളെ ഒരേസമയം തൂക്കിലേറ്റും, സൌകര്യം ഒരുക്കി തിഹാർ ജയിൽ